Wednesday, September 15, 2010

ഒറ്റ മഴ

മുറിഞ്ഞ ചുംബനം പോല്‍
വിതുംബി നില്‍ക്കുന്നു.

ആദ്യ ചുംബനം പോല്‍
ഉണര്‍ന്നു പെയ്യുന്നു...

ചുംബനപ്പെരുക്കങ്ങളില്‍
ഉറഞ്ഞുന്മത്തമാകുന്നു..

കലഹാനന്തര ചുംബനം പോല്‍
കുനുകുനെ പെയ്യുന്നു..

വിരഹപൂര്‍വ്വ ചുംബനം പോല്‍
കിനിഞ്ഞു തോരുന്നു..

രഹസ്യ ചുംബനം പോല്‍
പിടഞ്ഞു മാറുന്നു..

15 comments:

  1. ഒറ്റമഴ
    കലഹാനന്തര ചുംബനം പോല്‍
    കുനുകുനെ പെയ്യുന്നു....
    -കവിത വളരെ ഇഷ്ടമായി. വിതുമ്പി എന്ന് മാറ്റിയാൽ അക്ഷരപ്പിശക് ഒഴിവാക്കാമായിരുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കവിത കൊള്ളാം, ആ അക്ഷരപ്പിശക് മാറ്റിക്കൂടേ?

    ReplyDelete
  4. മ്യൂസ് ടീച്ചറേ..ചിത്രയാണ്...യു സി.യില്‍ ഉണ്ടായിരുന്ന..

    ReplyDelete
  5. ആ നനുത്ത ചുംബനമേറ്റ പ്രതീതി....
    നല്ല വരികള്‍...
    ആശംസകള്‍...

    ReplyDelete
  6. കൊള്ളാം നല്ല വരികള്‍...
    ഞാനും നനഞ്ഞു....

    ReplyDelete
  7. ഒറ്റ മഴയില്‍
    എത്രയോ മഴകള്‍.
    വളരെ നന്നായി.

    ReplyDelete
  8. നല്ല വരികള്‍...

    ReplyDelete
  9. ഒടുവിലാചുംബനച്ചൂടിൽ
    മറന്നുറങ്ങുന്നു

    ReplyDelete
  10. ഇഷ്ടപ്പെട്ടു, ലളിതം, മനോഹര ഭാവന.
    ആശംസകള്‍

    ReplyDelete
  11. വരികള്‍ ഇഷ്ടമായി..

    ReplyDelete
  12. തരളമായ വരികള്‍.....നല്ല കവിത..

    ReplyDelete
  13. റ്റീച്ചർക്ക് ഓർമ്മ കാണും എന്ന് കരുതുന്നു. കവിത പതിവൂപോലെ ക്രിസ്പ് ആയി. മഴയ്ക്കും പ്രണയത്തിനും ചൂംബനത്തിനൂം ഒരേ നിർവ്വചനം.

    ReplyDelete