Wednesday, September 15, 2010

ഒറ്റ മഴ

മുറിഞ്ഞ ചുംബനം പോല്‍
വിതുംബി നില്‍ക്കുന്നു.

ആദ്യ ചുംബനം പോല്‍
ഉണര്‍ന്നു പെയ്യുന്നു...

ചുംബനപ്പെരുക്കങ്ങളില്‍
ഉറഞ്ഞുന്മത്തമാകുന്നു..

കലഹാനന്തര ചുംബനം പോല്‍
കുനുകുനെ പെയ്യുന്നു..

വിരഹപൂര്‍വ്വ ചുംബനം പോല്‍
കിനിഞ്ഞു തോരുന്നു..

രഹസ്യ ചുംബനം പോല്‍
പിടഞ്ഞു മാറുന്നു..